നിയന്ത്രണങ്ങൾ മുറുകുന്നു; തിരക്ക്​ കുറയുന്നു

കോഴിക്കോട്​: കോവിഡ്​ നിയന്ത്രണങ്ങൾ കൂടുതൽ ശക്​തമാക്കിയതോടെ നഗരത്തിൽ തിരക്ക്​ കുറയുന്നു. പൊലീസ്​ ബാരിക്കേഡ്​ കെട്ടി പരിശോധന നടത്തുന്ന ഭാഗങ്ങളിൽ വാഹനങ്ങളുടെ വലിയ നിര രൂപപ്പെട്ടു. പരിശോധന കർശനമാക്കിയതോടെ അനാവശ്യ യാത്രക്കാർ കുറഞ്ഞിട്ടുണ്ടെന്നും ജനം നിയന്ത്രണങ്ങളോട്​ സഹകരിക്കുന്നുണ്ടെന്നും പൊലീസ്​ പറഞ്ഞു. നടക്കാവ്​ പൊലീസ്​ സ്​റ്റേഷ​ന്‍ ജങ്​ഷനിലും പൊലീസ്​ പരിശോധന ആരംഭിച്ചു. യാത്ര ചെയ്യുന്ന ഉദ്യോഗസ്​ഥർ തിരിച്ചറിയൽ കാർഡിനൊപ്പ​ം സ്​ഥാപന മേധാവിയുടെ കത്തും കാണിക്കണമെന്ന നിർദേശം വ്യാഴാഴ്​ച മുതൽ കർശനമാക്കുമെന്ന്​ പൊലീസ്​ പറഞ്ഞു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നഗരത്തിൽ പാതിയോളം വ്യാപാരസ്​ഥാപനങ്ങളെങ്കിലും അടഞ്ഞ്​ കിടപ്പാണ്​. കെ.എസ്​.ആർ.ടി.സിയടക്കം ബസുകൾ ഭാഗികമായി ഓടിയെങ്കിലും യാത്രക്കാർ കുറവാണ്​. ഭക്ഷ്യസാധനങ്ങൾക്കുള്ള പാളയം പച്ചക്കറി മാർക്കറ്റ്​, വലിയങ്ങാടി ഭാഗങ്ങളിലാണ്​ പ്രാധാനമായി വ്യാപാരം നടക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.