കോഴിക്കോട്ട്​ ലഹരി വേട്ട

കോഴിക്കോട്: മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 36 ഗ്രാമോളം എം.ഡി.എം.എ യുമായി പുതിയങ്ങാടി സ്വദേശി നൈജിലിനെ മെഡിക്കൽ കോളജ് പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി. മിംസ് ഹോസ്പിറ്റലിന് സമീപത്തെ ലോഡ്ജിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതി​‍ൻെറ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് എസ്.ഐ ടോണി ജെ. മറ്റത്തി​ൻെറ നേതൃത്വത്തിൽ പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്തത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് സിന്തറ്റിക്ക്​ ഡ്രഗ് നഗരത്തിൽ എത്തുന്നത് എന്ന്​ പൊലീസ്​ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഡി.ജെ പാർട്ടികളിൽ പങ്കെടുക്കാൻ പോവുന്നവർ അവിടെവെച്ച് ഡ്രഗ് മാഫിയയുമായി പരിചയത്തിലാവുകയും എളുപ്പത്തിൽ പണം ഉണ്ടാക്കാൻ ഏജൻറുമാരായി മാറുകയുമാണ്​. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെയും തേടി വരും എന്നതാണ് എം.ഡി.എം.എ എന്ന സിന്തറ്റിക്ക് ഡ്രഗി​‍ൻെറ പ്രത്യേകത. ഇത്തരം ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ചുറ്റുപാടുകളെ മറന്ന് പ്രവൃത്തിക്കും. അമിതവേഗത്തിൽ ബൈക്ക് ഓടിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്നവരാണിവർ. കഴിഞ്ഞ മാസം കോഴിക്കോട് സിറ്റിയിൽ മൂന്ന് കേസുകളിലായി 21 കിലോഗ്രാമിലധികം കഞ്ചാവും അഞ്ച് ഗ്രാമോളം എം.ഡി.എം.എ യും പിടിച്ചെടുത്തിരുന്നു. പിടികൂടിയ മയക്കുമരുന്നി​‍ൻെറ ഉറവിടത്തെ കുറിച്ചും കണ്ണികളെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.