രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ജില്ല കോവിഡ് ആശുപത്രി

കോഴിക്കോട്: ജില്ല കോവിഡ് ആശുപത്രിയാക്കി മാറ്റിയ മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ കോംപ്ലക്സിൽ കോവിഡ് രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി. നിലവിൽ 200 കിടക്കകളായിരുന്നു ഒരുക്കിയിരുന്നത്. 200 കിടക്കകൾ കൂടി തയാറാക്കിയിട്ടുണ്ട്. സജ്ജമായ 400 കിടക്കകൾക്കും സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യവും ലഭ്യമാണ്. അഞ്ചു നില കെട്ടിടത്തി​‍ൻെറ രണ്ട്, മൂന്ന്, നാല് നിലകളിലാണ് രോഗികൾക്ക് സൗകര്യമൊരുക്കിയത്. 100 കിടക്കകൾ കൂടി ഒരുക്കി ഓക്സിജൻ സൗകര്യത്തോടെ 500 കിടക്കകളുള്ള കോവിഡ് ആശുപത്രിയാക്കി മാറ്റാനാണ് ആണ് തീരുമാനം എന്ന് ജില്ല പ്ലാനിങ്​ ഓഫിസർ ഡോ. എ. നവീൻ പറഞ്ഞു. ഈ കോവിഡ് ആശുപത്രിയിലേക്ക് മാത്രമായി ദേശീയ ആരോഗ്യ ദൗത്യത്തിൽനിന്ന് നഴ്സ്, നഴ്സിങ്​ അസിസ്​റ്റൻറ്​, അറ്റൻഡർമാർ എന്നിവരുൾപ്പെടെ അറുപതോളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഉദ്ഘാടനം കാത്തുനിന്ന മെഡി. കോളജ് അത്യാഹിത വിഭാഗം ബ്ലോക്കിനെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് കലക്ടർ ഏറ്റെടുത്തു ജില്ല കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഒരുക്കാൻ ഓക്സിജൻ പ്ലാൻറ് തന്നെ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട് . കൂടുതൽ ഓക്സിജൻ സൗകര്യമൊരുക്കാൻ പി.കെ. സ്​റ്റീല്‍സി​‍ൻെറ ഓക്‌സിജന്‍ പ്ലാൻറ്​ മെഡിക്കൽ കോളജിലേക്ക് മാറ്റും. ഓക്‌സിജന്‍പ്ലാൻറ്​ ഞായറാഴ്ച ആശുപത്രിയിലെത്തിക്കും. നിലവില്‍ നല്ലളത്തെ പി.കെ സ്​റ്റീല്‍സിലുള്ള പ്ലാൻറ്​ ദുരന്തനിവാരണ നിയമപ്രകാരം കലക്ടറുടെ പ്രത്യേക ഉത്തരവിനെത്തുടര്‍ന്നാണ്​ മെഡിക്കല്‍കോളജിലേക്ക് മാറ്റുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്​ സൊസൈറ്റിയാണ് സൗജന്യമായി പ്ലാൻറ്​ മാറ്റിസ്ഥാപിക്കുന്ന ജോലി ഏറ്റെടുത്തിരിക്കുന്നത്. 13 കിലോ ലിറ്റര്‍ ശേഷിയുള്ളതാണ് പുതിയ പ്ലാൻറ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.