കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരും

കൊടുവള്ളി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ പ്രവർത്തനങ്ങളെ സഹായിക്കാൻ നഗരസഭയിലെ മുഴുവൻ അധ്യാപകരേയും വിവിധ കോവിഡ് ജോലികൾക്കായി നിയോഗിച്ചു. ദുരന്തനിവാരണ നിയമം സെക്​ഷൻ 34 പ്രകാരമാണ് നടപടി. നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും ഒാരോ അധ്യാപകർക്ക് വീതം ചുമതല നൽകി. ഡിവിഷൻതലത്തിൽ ആർ.ആർ.ടി കമ്മിറ്റിയുമായി ചേർന്ന് ദൈനംദിന പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകും. കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കമുള്ളവരെ നിരന്തരം ബന്ധപ്പെടുക, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക, ദൈനംദിന സ്ഥിതിവിവരക്കണക്കുകൾ റിപ്പോർട്ട് ചെയ്യുക എന്നിവയാന്ന് പ്രധാന ചുമതല. സി.എഫ്.എൽ.ടി.സി നോഡൽ ഓഫിസർ, കോവിഡ് വാർ റൂം ചുമതല എന്നിവക്കും അധ്യാപകരെ സേവനത്തിനായി നിയമിക്കും. പ്രവർത്തനങ്ങളുടെ നഗരസഭാതല നോഡൽ ഓഫിസറായി അജയ് ഗോഷ് നിയമിതനായി. നഗരസഭ ചെയർമാൻ വെള്ളറ അബ്​ദുവി​ൻെറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൻ കെ.എം. സുശിനി, നഗരസഭ സെക്രട്ടറി എ. പ്രവീൺ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എൻ. ശശി, സി.എച്ച്.സി ജെ.എച്ച്.ഐമാരായ പ്രശാന്ത്, ജിബി തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.