കോവിഡും മഴക്കാല രോഗങ്ങളും: ഓമശ്ശേരി പഞ്ചായത്ത്‌ ലഘുലേഖ പുറത്തിറക്കി

ഓമശ്ശേരി: കോവിഡിനും മഴക്കാല രോഗങ്ങൾക്കുമെതിരെ ജാഗ്രത നിർദേശവുമായി ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതി കുടുംബാരോഗ്യ കേന്ദ്രത്തി​‍ൻെറ സഹകരണത്തോടെ പതിനായിരം ലഘുലേഖകൾ പുറത്തിറക്കി. വാർഡ്​ മെംബർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ, ആർ.ആർ.ടി വളൻറിയർമാർ, വാർഡുതല ആരോഗ്യ-ശുചിത്വ സമിതി അംഗങ്ങൾ എന്നിവരിലൂടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ലഘുലേഖ എത്തിക്കും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ പി. അബ്​ദുൽ നാസർ ഒന്നാം വാർഡ്‌ മെംബർ എം. ഷീജക്ക്‌ ലഘുലേഖ നൽകി പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ കോൺഫറൻസ്‌ ഹാളിൽ നടന്ന ചടങ്ങിൽ വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി. സുഹറ നന്ദിയും പറഞ്ഞു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി.ടി. ഗണേശൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്‌ മെംബർമാരായ പി.കെ. ഗംഗാധരൻ, ആനന്ദ കൃഷ്ണൻ, സി.എ. ആയിഷ, സീനത്ത്‌ തട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.