Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2021 12:00 AM GMT Updated On
date_range 4 May 2021 12:00 AM GMTകോവിഡും മഴക്കാല രോഗങ്ങളും: ഓമശ്ശേരി പഞ്ചായത്ത് ലഘുലേഖ പുറത്തിറക്കി
text_fieldsbookmark_border
ഓമശ്ശേരി: കോവിഡിനും മഴക്കാല രോഗങ്ങൾക്കുമെതിരെ ജാഗ്രത നിർദേശവുമായി ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി കുടുംബാരോഗ്യ കേന്ദ്രത്തിൻെറ സഹകരണത്തോടെ പതിനായിരം ലഘുലേഖകൾ പുറത്തിറക്കി. വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ, ആർ.ആർ.ടി വളൻറിയർമാർ, വാർഡുതല ആരോഗ്യ-ശുചിത്വ സമിതി അംഗങ്ങൾ എന്നിവരിലൂടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ലഘുലേഖ എത്തിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അബ്ദുൽ നാസർ ഒന്നാം വാർഡ് മെംബർ എം. ഷീജക്ക് ലഘുലേഖ നൽകി പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി. സുഹറ നന്ദിയും പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി. ഗണേശൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് മെംബർമാരായ പി.കെ. ഗംഗാധരൻ, ആനന്ദ കൃഷ്ണൻ, സി.എ. ആയിഷ, സീനത്ത് തട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story