രാമല്ലൂരിൽ ജൈവ പച്ചക്കറികൃഷിക്ക് തുടക്കമിട്ടു

കാക്കൂർ: പച്ചക്കറികൃഷിയിൽ അനുഭവസമ്പത്തുള്ള ധാരാളം കർഷകരുള്ള രാമല്ലൂരിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടു. കുനിയടി താഴം വയലിൽ എട്ട് ഏക്കർ സ്ഥലത്താണ് വിത്ത് വിതച്ചത്. യുവകർഷകനായ പുന്നശ്ശേരി പുതുക്കോട്ടുകണ്ടി ഗിരീഷ് കുമാർ കൺവീനറായ ജനകീയ കൂട്ടായ്മയാണ് വിഷുവിന് വിഷ രഹിത പച്ചക്കറിക്ക് തുടക്കമിട്ടത്. 150 കുടുംബങ്ങൾ ഈ കൂട്ടായ്മയുടെ പിന്നിലുണ്ട്. വിദ്യാർഥികൾതൊട്ട് വയോധികർവരെ ജൈവം ജീവാമൃതം എന്ന ആശയത്തെ മുൻനിർത്തി കൃഷിക്കളത്തിലാണ്. വിത്തിടൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.ഡി.മീന നിർവഹിച്ചു. കൺവീനർ പുതുക്കോട്ടു കണ്ടി ഗിരീഷ് അധ്യക്ഷത വഹിച്ചു. പടവലം, പാവൽ, പയർ, വെള്ളരി, മത്തൻ, ചേന, ചേമ്പ്, മുളക്, വഴുതന, കോവൽ, വെണ്ട, ചീര, തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.