ജോലി തിരിച്ചുകിട്ടാൻ തൊഴിലാളികൾ സമരമിരിക്കേണ്ടിവരുന്നത്​ സർക്കാറിന്​ നാണക്കേട്​ - ആർ. ചന്ദ്രശേഖരൻ

കോഴിക്കോട്: തൊഴിലാളി വർഗ പാർട്ടി കേരളം ഭരിക്കുമ്പോൾ നഷ്​ടപ്പെട്ട തൊഴിൽ തിരിച്ചുകിട്ടാൻ 100 ദിവസം സമരം ചെയ്യേണ്ടിവരുന്നത് ഇടതുപക്ഷ സർക്കാറി​‍ൻെറ അന്തസ്സിന് കോട്ടം തട്ടിക്കുന്നതാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്​ ആർ.ചന്ദ്രശേഖരൻ. സമരം അവസാനിപ്പിച്ച് തൊഴിലാളികളെ ജോലിയിൽ തിരിച്ചെടുക്കുന്നതിന് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്​ കാലത്ത്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ജോലിചെയ്തിരുന്ന ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തി​‍ൻെറ 97ാം ദിവസം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയർമാൻ ദിനേശ്​ പെരുമണ്ണ അധ്യക്ഷത വഹിച്ചു. പി.കെ. അനിൽകുമാർ, എം.ടി. സേതുമാധവൻ, നിഷാബ് മുല്ലോളി, ബാബുരാജ് കുനിയിൽ, അരുൺ ജോസ്, മഠത്തിൽ അസീസ്, ജോയ്പ്രസാദ്​ പുളിക്കൽ, പി.കെ. ബാബുരാജ്, കെ. വിജയനിർമല, പി. ഷാജി, കെ. മിനിത, പി.കെ. ബിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.