ഡെൻറൽ ഹൗസ്​ സർജന്മാർക്ക്​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ് നൽകി; സമരം അവസാനിപ്പിച്ചു

ഡൻെറൽ ഹൗസ്​ സർജന്മാർക്ക്​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ് നൽകി; സമരം അവസാനിപ്പിച്ചു കോഴിക്കോട്: ഡൻെറൽ കോളജ്​ ഹൗസ്​ സർജൻസിന്​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകി. 44 ഹൗസ്​ സർജൻസും വിദ്യാർഥികളും ഉൾപ്പെടെ 100 പേർക്കാണ്​ ആദ്യഘട്ടത്തിൽ കുത്തിവെപ്പ്​ നൽകിയത്​. ബാക്കിയുള്ള വിദ്യാർഥികൾക്ക്​ അടുത്ത ഘട്ടത്തിൽ നൽകുമെന്ന്​ അധികൃതർ ഉറപ്പുനൽകിയതായി വിദ്യാർഥികൾ അറിയിച്ചു. നേരത്തെ, കോവിഡ്​ കുത്തിവെപ്പിന്​​ പരിഗണിച്ച ആരോഗ്യ പ്രവർത്തകരിൽ ഡൻെറൽ കോളജിലെ 44 ഹൗസ്​ സർജൻസും 200ഓളം വരുന്ന വിദ്യാർഥികളും ഉൾപ്പെ​ട്ടിരുന്നില്ല. ഓഫിസ്​ ജീവനക്കാർക്കുൾപ്പെടെ നൽകിയിട്ടും രോഗികളുമായി നേരിട്ട്​ സമ്പർക്കത്തിൽ വരുന്നവരെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച്​ അനിശ്ചിതകാല സമരത്തിലായിരുന്നു ഹൗസ്​ സർജൻസ്​. കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ രോഗികളുമായി നേരിട്ട് ബന്ധം വരുന്ന എല്ലാ ജോലികളിൽനിന്നും മാറിനിന്നാണ്​ ഇവർ പ്രതിഷേധിച്ചത്​. ഇതോടെ ആശുപത്രികളിലെ കോവിഡ്​ സാമ്പിൾ ശേഖരണമുൾപ്പെ​െട താളം തെറ്റിയിരുന്നു. ഹൗസ് സർജൻസിക്ക് കയറിയ ഉടൻതന്നെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണ് ഡൻെറൽ ഹൗസ് സർജന്മാർ. സമരത്തിനൊടുവിൽ തിങ്കളാഴ്​ച ഹൗസ്​ സർജൻസും വിദ്യാർഥികളും ഉൾപ്പെടെ 100 പേർക്ക്​ വാക്​സിൻ നൽകി. ഇതോടെ ഹൗസ്​ സർജൻസ്​ സമരം അവസാനിപ്പിച്ച്​ ജോലിയിൽ പ്രവേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.