മേൽക്കൂരയില്ല; പുതിയാപ്പ ഹാർബർ തൊഴിലാളികൾക്ക് ജോലി പൊരിവെയിലിൽ

എലത്തൂർ: ലക്ഷങ്ങൾ മുടക്കി തുടങ്ങിയ ഹാർബറിലെ ലേല ഹാളി‍ൻെറ നവീകരണം നിലച്ചതിനാൽ മത്സ്യത്തൊഴിലാളികൾ മഴയും വെയിലും കൊണ്ട്​ ജോലി ചെയ്യേണ്ട അവസ്​ഥയിലായി. മൂപ്പത്തിമൂന്ന് ലക്ഷം രൂപ അനുവദിച്ച് നവീകരണം ആരംഭിച്ച ഹാർബറിലെ ലേല ഹാളി‍ൻെറ നിർമാണം മുടങ്ങിയിട്ട് വർഷത്തോളമാകുന്നു. കാസർകോട്ടുകാരനായ കരാറുകാരൻ മേൽക്കൂര പാതിയോളം പൊളിച്ചുമാറ്റി ചില ഭാഗങ്ങളിലെ കമ്പികൾ മാറ്റിപ്പണിയുകയും ചെയ്തിരുന്നു. കോവിഡിനെ തുടർന്ന് നിർമാണം മുടങ്ങിയതിനാൽ ജോലികൾ പുനരാരംഭിക്കാൻ ഹാർബർ വകുപ്പ് പലതവണ ആവശ്യപ്പെട്ടിരുന്നു. പ്രവൃത്തി ആരംഭിക്കാത്തതിനാൽ നിർമാണത്തിനനുവദിച്ച കരാർ അവസാനിപ്പിക്കാൻ കരാറുകാരന് തുറമുഖ വിഭാഗം നോട്ടീസ് നൽകി. പുതിയ ടെൻഡർ നൽകുമെന്നും നഷ്​ടം വന്ന തുക കരാറുകാരനിൽനിന്ന് തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. പാതി പൊളിച്ചിട്ടതിനാൽ രാവിലെ മഞ്ഞിലും ഉച്ചക്ക് പൊരിവെയിലിലും ജോലിയെടുക്കേണ്ട ഗതികേടിലാണ് ഹാർബറിലെ തൊഴിലാളികൾ. മേൽക്കൂര മാറ്റിയതോടെ ഇരുമ്പു കമ്പികൾ തുരുെമ്പടുത്തതായും മത്സ്യത്തൊഴിലാളികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.