പൊലീസി‍െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ മൂന്നുപേർ റിമാൻഡിൽ

പൊലീസി‍ൻെറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ മൂന്നുപേർ റിമാൻഡിൽ വെള്ളിമാട്കുന്ന്: പൊലീസി‍ൻെറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ മൂന്നു പേരെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി ചേവായൂർ ടെസ്​റ്റ്​ ഗ്രൗണ്ടിനു സമീപം പൊലീസി‍ൻെറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് മൂന്നു പേരെ ചേവായൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്. ചേവായൂർ കക്കടംപൊയിൽ ഷൈജു, തുവ്വാട്ട് രാമനാഥൻ, മീത്തലാംകുന്ന് ഹരീഷ് എന്നിവരെയാണ് കോടതി റിമാൻഡ്​ ചെയ്തത്. എ.എസ്.ഐ രാജ​‍ൻെറ നേതൃത്വത്തിലെത്തിയ പൊലീസിനോട് തട്ടിക്കയറുകയും ജോലി തടസ്സപ്പെടുത്തുകയുമായിരുന്നെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.