മുക്കത്തിൻെറ ജനകീയ സെക്രട്ടറിക്ക് സ്ഥലംമാറ്റം മുക്കം: നഗരസഭ സെക്രട്ടറി എന്‍.കെ. ഹരീഷിന് സ്ഥലം മാറ്റം. 2016 ഡിസംബറില്‍ ചുമതലയേറ്റ ശേഷം നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിക്കൊടുക്കാനായി. 2017-18 വര്‍ഷം മികച്ച പദ്ധതി നിര്‍വഹണത്തിനുള്ള സംസ്ഥാന പുരസ്‌കാരം തേടിയെത്തി. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക പൂര്‍ണമായും ചെലവഴിച്ചതിന് നഗരസഭക്കുള്ള അംഗീകാരവും ലഭിച്ചു. ഭവനപദ്ധതി നടത്തിപ്പിലെ മികവിനായിരുന്നു ദേശീയ പുരസ്‌കാരം. പ്രധാനമന്ത്രി ആവാസ് യോജന നിര്‍വഹണത്തിന് കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയത്തിൻെറ പുരസ്‌കാരം സംസ്ഥാനത്ത് മുക്കം നഗരസഭക്ക് മാത്രമാണ് ലഭിച്ചത്. ഇന്ത്യയിലാകെ അഞ്ചു നഗരങ്ങളെ തെരഞ്ഞെടുത്തതില്‍ ഒന്ന് മുക്കം ആണ്. 613 കുടുംബങ്ങളാണ് നഗരസഭയിൽ ഭവന പദ്ധതിതില്‍ ഉൾപ്പെട്ടത്. 470 വീടുകള്‍ പൂര്‍ത്തിയായി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിച്ച തുക നൂറുശതമാനം ചെലവഴിച്ച സംസ്ഥാനത്തെ ഏക നഗരസഭ എന്ന അംഗീകാരവും മുക്കത്തിന് സ്വന്തം. പൊന്നാനിയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോവുന്ന എന്‍.കെ ഹരീഷിന് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും വ്യാപാരി കൂട്ടായ്മയും യാത്രയയപ്പ് നല്‍കി. പുതിയ സെക്രട്ടറിയായി തിരുവനന്തപുരം സ്വദേശി സുമയ്യ ബീവി ചുമതലയേറ്റു. കൊടുവള്ളിയില്‍നിന്നാണ് പുതിയ സെക്രട്ടറി സ്ഥലം മാറിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.