റഹ്മാനിയക്ക്​ എൻ.എസ്​.എസ്​ പുരസ്കാരം

കോഴിക്കോട്: ജില്ല എൻ.എസ്.എസ് സെൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് മെഡിക്കൽ കോളജ് റഹ്മാനിയ ഹയർ സെക്കൻഡറി സ്​കൂളിലെ എൻ.എസ്.എസ് യൂനിറ്റ് അർഹരായി. സ്​​േനഹത്തണൽ പദ്ധതിയിൽ ഭവന നിർമാണം, ക്ലസ്​റ്റർ തല പാലിയേറ്റിവ് കെയർ പരിശീലനം,അംഗൻവാടി കേന്ദ്രീകരിച്ച് കമ്യൂണിറ്റി ലൈബ്രറി, ലോക്ഡൗൺ കാലത്ത് നടപ്പിലാക്കിയ മാസ്ക് ചലഞ്ച് ഭാഗമായി 1000 മാസ്ക്കുകൾ തയാറാക്കൽ, കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്ക് ബെഡ്ഷീറ്റ് സമാഹരണം, ഹരിതകാന്തി പദ്ധതിയുടെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ച് ജൈവകൃഷി നടപ്പാക്കൽ, ഒപ്പം പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് ദത്തുഗ്രാമത്തിൽ നിർധനർക്ക് പലവ്യഞ്​ജന കിറ്റുകൾ എത്തിച്ചുനൽകൽ തുടങ്ങി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഇക്കാലയളവിൽ യൂനിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കി. പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മികച്ച യൂനിറ്റിനുള്ള പുരസ്കാരം എൻ.എസ്.എസ് സംസ്ഥാന കോഒാഡിനേറ്റർ ജേക്കബ് ജോൺ, പ്രോഗ്രാം ഓഫിസർ പി. നൗഷാദലിക്ക്​ കൈമാറി. മേയർ ബീന ഫിലിപ്പ്, എൻ.എസ്.എസ് റീജനൽ കൺവീനർ കെ. മനോജ് കുമാർ,ജില്ല കോഒാഡിനേറ്റർ എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.