എസ്.വൈ.എസ് കോഴിക്കോട് സോണ്‍: പുതിയ സാരഥികള്‍

കോഴിക്കോട്: ധാര്‍മിക യൗവനത്തി​‍ൻെറ സമരസാക്ഷ്യം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന എസ്.വൈ.എസ് യൂത്ത് കൗണ്‍സിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഫൈനാന്‍സ് സെക്രട്ടറി ബി.പി. സിദ്ദീഖ് ഹാജി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡൻറ്​ അബ്​ദുൽ റഷീദ് സഖാഫി കുറ്റ്യാടി വിഷയാവതരണം നടത്തി. സക്കീര്‍ മുഖദാര്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ മുക്കം കൗണ്‍സില്‍ നിയന്ത്രിച്ചു. ജില്ല ഉപാധ്യക്ഷന്‍ മുല്ലക്കോയ തങ്ങള്‍, സാദാത്ത് കുണ്ടുങ്ങല്‍, അബ്​ദുന്നാസിര്‍ സഖാഫി, അബ്​ദുസ്സമദ് സഖാഫി, സലാം സിറ്റി, നൗഫല്‍ കിണാശ്ശേരി, സുബൈര്‍ ഉമ്മളത്തൂര്‍, നൗഷാദ് ഹാജി എന്നിവർ സംസാരിച്ചു. സലീം മുസ്‌ലിയാര്‍ സ്വാഗതവും ഹംജദ് മാങ്കാവ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: സയ്യിദ് നൗഫല്‍ ബുഖാരി (പ്രസി.), സ്വാലിഹ് സഖാഫി, സിദ്ദീഖ് കാഞ്ഞിരത്തിങ്ങല്‍ (വൈസ്. പ്രസി.), ഹംജദ് മാങ്കാവ് (ജന.സെക്ര.), ആദില്‍ ഷഹ്‌രി, ഫാറൂഖ് കല്ലായി, സിയാദ് അരക്കിണര്‍, ഫൈസല്‍ വെള്ളിമാട്കുന്ന്, അഡ്വ. അല്‍താഫ് സഖാഫി, ഉമര്‍ മായനാട് (സെക്ര.), ഡീലക്‌സ് അബ്​ദുറഹ്മാന്‍ ഹാജി (ഫൈനാന്‍സ് സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.