കുറ്റ്യാടി: ടൗണിനെ വലംവെച്ച് ഒഴുകുന്ന വെള്ളരിക്കൂൽതാഴ തോട് കുപ്പത്തൊട്ടിയായി. മുക്കത്ത്താഴ വയലിൽനിന്ന് തുടങ്ങി പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ കുന്നുമ്മൽതാഴ വയൽ വഴി വളയന്നൂർ റോഡ് േക്രാസ്ചെയ്ത് കുറ്റ്യാടിപുഴയിൽ പതിക്കുന്ന തോട് കാലുകുത്താൻ പറ്റാത്തവിധം മലിനമാണ്. മലിനജലം അരിച്ചിറങ്ങി നിരവധി വീട്ടുകിണറുകൾ ഉപയോഗശൂന്യമായി. ചിലർ വീടുവിറ്റ് താമസം മാറ്റി. വയനാട്, നാദാപുരം റോഡുകളിെല സ്ഥാപനങ്ങളിൽനിന്നടക്കമുള്ള മലിനജലം വിടുന്ന തോടിൻെറ ആദ്യഭാഗം സ്ഥലം ഉടമകൾ കൈയേറി കെട്ടിടം നിർമിച്ചു. വയലുകൾ മുഴുവൻ നികത്തി. ഇടുങ്ങിയ തോട്ടിലൂടെ മഴവെള്ളംപോലും പോകാത്ത സ്ഥിതിയാണ്. ടൗണിൽ പുതിയ ഒാവുചാൽ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും വെള്ളം ഒഴുകിേപ്പാകാൻ ആവശ്യത്തിന് സൗകര്യമില്ല. േതാട് വീതി കൂട്ടി കടകളിലെയും സ്ഥാപനങ്ങളിലെയും മലിനജലം േതാട്ടിൽ വിടുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.