അയേൺ ഫാബ്രിക്കേഷൻ അസോ. ധർണ ഇന്ന്​

കോഴിക്കോട്​: വിവിധ ആവശ്യങ്ങളുന്നയിച്ച്​ ​ഈമാസം ഒമ്പതിന്​ ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവക്കു​ മുന്നിൽ ​ധർണ നടത്തുമെന്ന്​ കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ്​ എൻജിനീയറിങ്​ യൂനിറ്റ്​ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലൈസൻസുള്ള സ്​ഥാപനങ്ങൾക്കുമാത്രം വെൽഡിങ്​ ജോലി നടത്താൻ നിയമം നിർമിക്കുക, ഇരുമ്പുവില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക, ചെറുകിട വ്യവസായങ്ങ​െള സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ രാവിലെ 11 മുതൽ 12 വരെയുള്ള സമരം. ജില്ല പ്രസിഡൻറ്​ കെ.എം. ബാലൻ, പി. വാസു, വി. പ്രസാദ്​, ഐ.കെ. ഷാജി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.