കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

കുമ്പള: ദേശീയപാതയിൽ ഷിറിയയിൽ കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. മുട്ടം സ്വദേശി സെയ്ദലി (65)യാണ് മരിച്ചത്. ഇദ്ദേഹത്തി​‍ൻെറ മകൻ സലീമി​‍ൻെറ ഭാര്യ താഹിറ (39), മക്കൾ ശിഹാബുദീൻ (13), നിദ സഅദിയ (10) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ താഹിറയെയും നിദ സഅദിയയെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ശിഹാബുദ്ദീനെ കുമ്പളയിൽ ജില്ല സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച 6.30ന്​ പയ്യന്നൂർ പാസ്പോർട്ട്‌ ഓഫിസിലേക്ക് തിരിച്ച സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് കാറിൽ ലോറിയിടിച്ചത്. കാറിനെ 200 മീറ്ററോളം വലിച്ചിഴച്ച് നിർത്താതെ പോയ ലോറിയെ കാസർകോട്ട്​ പൊലീസ് പിടികൂടി. സെയ്ദലിയുടെ ഭാര്യ: ആസിയമ്മ. മറ്റുമക്കൾ: ജാവിദ് ഖലീൽ, മുംതാസ്. പടം Saidali -latheeb mash kumbala സെയ്ദലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.