എം.എം. നഷീദ ടീച്ചർ ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ

ആയഞ്ചേരി: ആയഞ്ചേരി ഡിവിഷനിൽനിന്നു യു.ഡി.എഫ് സ്​ഥാനാർഥിയായി വിജയിച്ച എം.എം. നഷീദ ടീച്ചറെ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സനായി എതിരില്ലാതെ തെരഞ്ഞെടുത്തു. കഴിഞ്ഞ നാലര വർഷക്കാലം ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു നഷീദ. മറ്റു സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായി കെ.ടി. രാഘവൻ (ക്ഷേമകാര്യം), പി. ശ്രീജ (വികസനകാര്യം) എന്നിവരെ തെരഞ്ഞെടുത്തു. തോടന്നൂർ ബ്ലോക്ക് ഹാളിൽ നടന്ന ചടങ്ങിൽ റിട്ടേണിങ്​ ഓഫിസർ വടകര ഡി.ഇ.ഒ കെ. വാസു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.