കക്കോടി: വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വരുത്തിയ മാറ്റം ചെറുതല്ലെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. കെ.എസ്.ടി.എ കുന്ദമംഗലം ഉപജില്ല കുട്ടിക്കൊരു വീട് പദ്ധതിപ്രകാരം പടിഞ്ഞാറ്റുംമുറിയിൽ നിർമിച്ച വീട് കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾ ഏറ്റവും മികച്ചവയായി മാറിയിട്ടുണ്ട്. പയമ്പ്ര ഗവ. ഹയർസെക്കൻഡറിയിൽ പഠിക്കുന്ന വിദ്യാർഥിനിയുടെ കുടുംബത്തിനാണ് വീട് നിർമിച്ചുനൽകിയത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ശോഭീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.സി. ഹരികൃഷ്ണൻ ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി, ജില്ല പഞ്ചായത്ത് അംഗം ടി. ജുമൈലത്ത്, വാർഡ് അംഗം പി.കെ. തങ്കമണി, പ്രധാന അധ്യാപിക ഷൈനി ജോസഫ്, പി.ടി.എ പ്രസിഡൻറ് പി. സുധീഷ്, എം. രാജേന്ദ്രൻ, കെ.പി. ബിജു രാമൻ, കെ. കുഞ്ഞഹമ്മദ്, കെ.എം. രാധാകൃഷണൻ, ടി.കെ അരവിന്ദാക്ഷൻ, പി.എസ്. സ്മിജ, ബി. മധു എന്നിവർ സംസാരിച്ചു. വി.പി. രാജീവൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.