പി.ടി. മെഹബൂബ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഏറ്റുവാങ്ങി

കോഴിക്കോട്: കേരള പൊലീസ് റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യു ഫോഴ്സ് അസിസ്​റ്റൻറ്​ കമാൻഡൻറ് പി.ടി. മെഹബൂബ് വിശിഷ്​ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ എ.ഡി.ജി.പി പദ്മകുമാറിൽനിന്ന് ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ടെലികോൺഫറൻസിങ് വഴി ചടങ്ങിൽ പങ്കെടുത്തു. കേരള പൊലീസ് ഫുട്ബാൾ ടീം മുൻ ഗോൾ കീപ്പർ കൂടിയായ മെഹബൂബ് ജൂനിയർ ഇന്ത്യൻ ഫുട്ബാൾ ടീം, സന്തോഷ് ട്രോഫി നേടിയ കേരള ടീം, ഫെഡറേഷൻ കപ്പ് നേടിയ കേരള പൊലീസ് ടീം എന്നിവക്ക്​ കളിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷൻ മുൻ കൗൺസിലർ പി.ടി. അവറാൻ കോയയുടെ മകനാണ്. ഭാര്യ: ഫിറാന. മക്കൾ: മാരിഫ, മഫ്ര, മിൻഹാജ്. കുറ്റിച്ചിറ മേഖലയിൽ നിന്ന് അസിസ്​റ്റൻറ്​ കമാൻഡൻറ് പദവിയിലെത്തുകയും വിശിഷ്​ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തിയാണ്. Mehboob 1 കേരള പൊലീസ് റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യു ഫോഴ്സ് അസിസ്​റ്റൻറ്​ കമാൻഡൻറ് പി.ടി. മെഹബൂബ് വിശിഷ്​ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ എ.ഡി.ജി.പി പദ്മകുമാറിൽനിന്ന് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.