കോഴിക്കോട്: കോവിഡ് കാലത്ത് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജിനുസമീപം ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഡി.സി.സി പ്രസിഡൻറ് യു.രാജീവൻ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. പി.ടി. ജനാർദനൻ, കെ.സി. പ്രവീൺ കുമാർ, പുതുശ്ശേരി വിശ്വനാഥൻ, വിബീഷ് കമ്മനകണ്ടി, പി.ടി. സന്തോഷ് കുമാർ, ശ്രീജേഷ്, ഉസ്മാൻ,വിജീഷ് കട്ടക്കളം, വിജയ നിർമല,പി. ഷാജി, ടി. സുഭിത, ബാലൻ എന്നിവർ സംസാരിച്ചു. ധർണ കോഴിക്കോട്: പെൻഷൻ പരിഷ്കരിക്കുക, കുടുംബ പെൻഷൻ വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒാൾ ഇന്ത്യ ഇൻഷുറൻസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ നടത്തി. മാനാഞ്ചിറ എൽ.ഐ.സി ഡിവിഷനൽ ഓഫിസ് പരിസരത്ത് പി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുകുമാരൻ പുന്നശ്ശേരി അധ്യക്ഷത വഹിച്ചു. അനീഷ് ഭരതൻ, സി.എ. മാമൻ, കെ.കെ.സി. പിള്ള എന്നിവർ സസാരിച്ചു. പ്രതിഷേധ ധർണ കോഴിക്കോട്: ആനുകൂല്യങ്ങൾ കവർന്നെടുത്തും അവകാശങ്ങൾ നിഷേധിച്ചും ജീവനക്കാരെ വെല്ലുവിളിക്കുന്നതിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് കെ.ജി.ഒ.യു സംസ്ഥാന സെക്രട്ടറി ബീന പൂവത്തിൽ. കെ.ജി.ഒ.യു പ്രതിഷേധ ധർണ ഡി.ഡി.ഇ ഓഫിസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല ജോ. സെക്രട്ടറി ടി.എം. നിർമല അധ്യക്ഷത വഹിച്ചു. സി.കെ. അനിൽകുമാർ, എം. ഷിബു, ടി.ടി. ഹേമന്ത്, പി.പി. പ്രശോഭ് കുമാർ, വി. ഫെമിന, പി.ടി. ചഞ്ചൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.