തെരുവുവിളക്ക് ഉദ്ഘാടനത്തിനിടെ റീത്തുവെച്ച് യു.ഡി.എഫ് പ്രതിഷേധം

കോഴിക്കോട്​: നഗരത്തിൽ സ്ഥാപിക്കുന്ന എൽ.ഇ.ഡി തെരുവ് വിളക്കുകളുടെ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മുമ്പ് ഉദ്ഘാടനം നിർവഹിച്ച് ജനങ്ങളെ വഞ്ചിക്കുന്ന കോർപറേഷൻ നടപടിക്കെതിരെ ചടങ്ങ്​ നടക്കുന്ന ടാഗോർ ഹാൾ ഗേറ്റിന് മുന്നിൽ യു.ഡി.എഫ് സൗത്ത്​ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ റീത്ത്​ വെച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ്​ ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കോർപറേഷൻ അഴിമതിക്കെതിരെ ധവളപത്രം ഇറക്കുമെന്ന്​ സിദ്ദീഖ് മുന്നറിയിപ്പ് നൽകി. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ.പി.എം.നിയാസ് അധ്യക്ഷത വഹിച്ചു. എസ്.കെ.അബൂബക്കർ, ഫൈസൽ പള്ളിക്കണ്ടി, എം.പി.മൊയ്തീൻ ബാബു, വി.റാസിക്, കൗൺസിലർമാരായ എം.കുഞ്ഞാമുട്ടി,വി. റഹിയ, എം.അയ്യൂബ് എന്നിവർ സംസാരിച്ചു. എസ്.പി.സയ്യിദ് മുഹമ്മദ്​ ഷമീൽ സ്വാഗതവും എ.ടി.മൊയ്തീൻകോയ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.