നാട്ടുനന്മ സംഘടിപ്പിച്ചു

കടലുണ്ടി : 64ാമത് കേരളപ്പിറവിയോട് അനുബന്ധിച്ച് വട്ടപ്പറമ്പ് കടലുണ്ടി ജി.എൽ.പി സ്കൂൾ സംഘടിപ്പിച്ച 'നാട്ടുനന്മ'പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരൻ ഭാനുപ്രകാശ് നിർവഹിച്ചു. ക്ഷീരകർഷകനായ ബാബു പാലക്കലിനെയും എൽ.എസ്.എസ് വിജയികളായ എം.വി.ഫർഹ, പി.എം.ആയിശ ഫർഹാന എന്നിവരെയും ആദരിച്ചു. പി.ടി.എ പ്രസിഡൻറ്​ ടി.നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.എം.സതീദേവി , ഫറോക്ക് ബി.പി.ഒ. എം.അനൂപ് കുമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മല്ലിക, അധ്യാപികമാരായ എം.എസ്.റഹീമ ,റജീന ഇസ്മായിൽ, ശാന്തി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.