​കിഴക്കൻ ലഡാക്കിൽ സംഘർഷത്തിന്​ അയവില്ല

​ കിഴക്കൻ ലഡാക്കിൽ സംഘർഷത്തിന്​ അയവില്ല ന്യൂഡൽഹി: ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്​ചക്കുശേഷവും കിഴക്കൻ ലഡാക്കിലെ സംഘർഷാവസ്​ഥ തുടരുകയാണെന്ന്​ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. യഥാർഥ നിയന്ത്രണരേഖയിൽ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ സംഘർഷം വഷളായ അതേ സ്​ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്​. എന്നാൽ, പുതിയ സൈനികനീക്കം ചൈനയുടെ ഭാഗത്തില്ല. ഇപ്പോഴത്തെ സ്​ഥിതിയിൽ പ്രകടമായ മാറ്റം കാണുന്നതുവരെ ഇന്ത്യൻ സേന കനത്ത ജാഗ്രത തുടരും. ഇരു രാജ്യങ്ങളുടെയും കമാൻഡർ തല ചർച്ച ഏതാനും ദിവസങ്ങൾക്കകം നടക്കും. ഇത്​ ഏറെ പ്രതീക്ഷയോടെയാണ്​ എല്ലാവരും കാണുന്നത്​. മന്ത്രിതലത്തിലുണ്ടായ അഞ്ചിന നിർദേശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനുള്ള കാര്യങ്ങളാകും സൈനികോദ്യോഗസ്​ഥർ ചർച്ചചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.