കോവിഡ് സ്ഥിരീകരിച്ചു

നന്മണ്ട: ഗ്രാമ പഞ്ചായത്ത് 11ാം വാർഡിലെ ബാങ്ക് ജീവനക്കാരന് കോവിഡ്. രാമനാട്ടുകര ആക്സിസ് ബാങ്ക് ജീവനക്കാരനായ 29 വയസ്സുള്ള കൂളിപ്പൊയിൽ സ്വദേശിക്ക്​ . ഇദ്ദേഹത്തി​ൻെറ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസം കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കോവിഡ് ടെസ്​റ്റ്​ നടത്തിയതായിരുന്നു. കഴിഞ്ഞ അഞ്ചിന്​ നമ്പിടിവീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ (കുട്ടമ്പൂർ) വൈകുന്നേരം സന്ദർശിച്ചവർ ഉൾപ്പെടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽപെട്ടവർ ഉടൻ സ്വയം ക്വാറൻറീനിൽ പോവേണ്ടതും രോഗലക്ഷണങ്ങൾ ഉണ്ടായാൽ വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കേണ്ടതുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.