ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതി റിമാൻഡിൽ

കോഴിക്കോട്: വെള്ളിമാട്​കുന്നിൽ മാനസിക വെല്ലുവിളി നേരിടുന്ന 21 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി റിമാൻഡ്​​ ചെയ്​തു. വെള്ളിമാട്​കുന്ന്​ അമ്മോത്ത്​ വാരോഴിക്കൽ താഴത്ത്​ വാടകക്ക്​ താമസിക്കുന്ന തമിഴ്​നാട്​ സ്വദേശി സത്യമൂർത്തിയെയാണ്​ ചേവായൂർ ​െപാലീസ്​ അറസ്​റ്റ്​ ചെയ്​ത്​ റിമാൻഡ്​​ ചെയ്​തത്​. പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പ്രതി മുമ്പും പീഡിപ്പിച്ചിട്ടുണ്ട്​. ബലാത്സംഗത്തിന്​ ഇന്ത്യൻ ശിക്ഷ നിയമം 375, 376 വകുപ്പുകൾ ചേർത്താണ്​ പൊലീസ്​ കേസെടുത്തിട്ടുള്ളത്​​. പ്രതിക്കെതിരെ ഭാര്യ ഗാർഹിക പീഡനത്തിനും പരാതി നൽകിയിരുന്നു. പൊലീസ്​ ഇൗ കേസ്​ അന്വേഷിക്കുന്നതിനിടെ​ പ്രതിക്കെതിരെ പരാതിയുമായി നാട്ടുകാരുമെത്തിയിരുന്നു​​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.