എട്ടാം തരക്കാരുടെ ഹ്രസ്വചിത്രത്തിന് പുരസ്കാരം

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം തരത്തിൽ പഠിക്കുന്ന സംഗീത് കൃഷ്ണ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് പുരസ്കാരം. കോഴിക്കോട് 'കല'യും സ്വദേശി മർമറി ഇറ്റാലിയയും ചേർന്ന് നടത്തിയ സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരത്തിൽ 104 ചിത്രങ്ങളോട് മത്സരിച്ചാണ് സംഗീതി​ൻെറ 'പ്ലക്ക' രണ്ടാം ഭാഗം ഒന്നാമതെത്തിയത്. 10,001 രൂപയും പ്രശസ്തിഫലകവും ആണ് പുരസ്കാരം. കോവിഡ് ലോക്ഡൗൺ പ്രമേയമാക്കിയ ചിത്രത്തി​ൻെറ തിരക്കഥ ഒരുക്കിയത് എട്ടാം ക്ലാസുകാരനായ അർണവ്‌ ജീവയാണ്. സംഗീത്, അർണവ് എന്നിവരെ കൂടാതെ വിദ്യാർഥികളായ പ്രയാഗ്‌, അർവിൻ, ആരഭി ശ്രീജിത്ത്, പൂജ പി. ബൈജു, മുഹമ്മദ് പേരാമ്പ്ര, ശ്രീധരൻ നൊച്ചാട്, വസന്തൻ പൊന്നാനി, റാഷി ബൈജു, ശശി എന്നിവരും വേഷമിട്ടു. മേയർ തോട്ടത്തിൽ രവീന്ദ്രനാണ് വിജയികളെ പ്രഖ്യാപിച്ചത്‌. ലോക്ഡൗൺ കാലത്ത് പൂർണമായും മൊബൈലിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം ഇതിനകംതന്നെ മൂന്നു പുരസ്കാരങ്ങൾ വേറെയും നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.