Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTഎട്ടാം തരക്കാരുടെ ഹ്രസ്വചിത്രത്തിന് പുരസ്കാരം
text_fieldsbookmark_border
പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം തരത്തിൽ പഠിക്കുന്ന സംഗീത് കൃഷ്ണ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് പുരസ്കാരം. കോഴിക്കോട് 'കല'യും സ്വദേശി മർമറി ഇറ്റാലിയയും ചേർന്ന് നടത്തിയ സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരത്തിൽ 104 ചിത്രങ്ങളോട് മത്സരിച്ചാണ് സംഗീതിൻെറ 'പ്ലക്ക' രണ്ടാം ഭാഗം ഒന്നാമതെത്തിയത്. 10,001 രൂപയും പ്രശസ്തിഫലകവും ആണ് പുരസ്കാരം. കോവിഡ് ലോക്ഡൗൺ പ്രമേയമാക്കിയ ചിത്രത്തിൻെറ തിരക്കഥ ഒരുക്കിയത് എട്ടാം ക്ലാസുകാരനായ അർണവ് ജീവയാണ്. സംഗീത്, അർണവ് എന്നിവരെ കൂടാതെ വിദ്യാർഥികളായ പ്രയാഗ്, അർവിൻ, ആരഭി ശ്രീജിത്ത്, പൂജ പി. ബൈജു, മുഹമ്മദ് പേരാമ്പ്ര, ശ്രീധരൻ നൊച്ചാട്, വസന്തൻ പൊന്നാനി, റാഷി ബൈജു, ശശി എന്നിവരും വേഷമിട്ടു. മേയർ തോട്ടത്തിൽ രവീന്ദ്രനാണ് വിജയികളെ പ്രഖ്യാപിച്ചത്. ലോക്ഡൗൺ കാലത്ത് പൂർണമായും മൊബൈലിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം ഇതിനകംതന്നെ മൂന്നു പുരസ്കാരങ്ങൾ വേറെയും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story