മലഞ്ചരക്ക് കടയിൽനിന്ന്​ ഒരു ക്വിൻറൽ കുരുമുളക് കവർന്നു

ബാലുശ്ശേരി: മലഞ്ചരക്ക് കടയിൽ മോഷണം, ഒരു ക്വിൻറൽ കുരുമുളക് നഷ്​ടപ്പെട്ടു. പറമ്പി​ൻെറ മുകൾ അങ്ങാടിയിലെ എസ്.ബി ട്രേഡേഴ്​സിൽ ബുധനാഴ്​ച രാത്രിയോടെയാണ് മോഷണം നടന്നത്. മോഷ്​ടാക്കൾ കടയുടെ മുകൾ ഭാഗത്തെ ഓടു നീക്കിയശേഷം മരത്തി​ൻെറ പാക്ക് പൊളിച്ചാണ് ഉള്ളിൽ കടന്നത്. കടയിലുണ്ടായിരുന്ന നാലു​ ചാക്ക് (1 ക്വിൻറൽ) കുരുമുളക് മോഷ്​ടാക്കൾ കൊണ്ടുപോയിട്ടുണ്ട്. 30,000 രൂപയുടെ നഷ്​ടമുണ്ടായിട്ടുണ്ട്. കീഴരിയൂർ സ്വദേശി എൻ.എം. ശ്രീധര​േൻറതാണ് മലഞ്ചരക്ക്​ കട. മുമ്പും ഈ സ്ഥാപനത്തിൽ മോഷണം നടന്നിട്ടുണ്ട്. കടയുടമ ബാലുശ്ശേരി പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. മോഷ്​ടാക്കളെ ഉടൻ പിടികൂടണമെന്നും കോക്കല്ലൂർ, പറമ്പിൻ മുകൾഭാഗത്ത് പൊലീസ് പട്രോളിങ്​ ഊർജിതമാക്കണമെന്നും വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല കമ്മിറ്റി സെക്രട്ടറി പി.ആർ. രഘൂത്തമൻ, യൂനിറ്റ് സെക്രട്ടറി സി.എം. സന്തോഷ്, പ്രസിഡൻറ്​ ഹമീദ് ചാക്കോത്ത് എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.