കാവിലുംപാറയിൽ മണ്ണിടിഞ്ഞ്​ വീട് തകർന്നു

കുറ്റ്യാടി: കാവിലുംപാറ മുറ്റത്ത്പ്ലാവിൽ മണ്ണിടിഞ്ഞ്​ വീട് തകർന്നു. കുടുംബം രക്ഷപ്പെട്ടു. ആമ്പല്ലൂർ ഉണ്ണിയുടെ വീടാണ് പൂർണമായി തകർന്നത്. ബുധനാഴ്ച രാപ്പകൽ തുടർന്ന മഴകാരണം രാത്രി 11നാണ് വീടി​ൻെറ പിൻഭാഗത്തെ കുന്ന് ഇടിഞ്ഞ്​ വീടിനു മുകളിൽ വീണത്. സിമൻറ്​കട്ടയിൽ നിർമിച്ച ഓടുമേഞ്ഞ വീട്​ തകർന്നു. എന്തോ വീഴുന്ന ശബ്​ദം കേട്ട് വീട്ടുകാർ ഉണർന്നു നോക്കിയപ്പോൾ കുന്ന് ഇടിഞ്ഞു താഴേക്കു വരുകയായിരുന്നു. വീട്ടുപകരണങ്ങളും നശിച്ചു. കുടുംബത്തെ അടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ മാറ്റിപ്പാർപ്പിച്ചു. പഞ്ചായത്ത്​ അധികൃതർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.