മാവോവാദി അന്വേഷണത്തിന്​ പുതിയ ബാച്ച് എസ്.ഐമാരെ നിയോഗിച്ചു

30 ദിവസത്തെ പരിശീലനത്തി​ൻെറ ഭാഗമായാണ് നിയമനം ശ്രീകണ്​ഠപുരം: സംസ്ഥാനത്ത് പുതിയതായി നിയമനം ലഭിച്ച എസ്.ഐമാരെ പരിശീലനമെന്ന നിലയിൽ മാവോവാദികളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചു. കഴിഞ്ഞ 22ന് ഓണ്‍ലൈന്‍ വഴി പാസിങ്​ ഔട്ട് പരേഡ് പൂര്‍ത്തീകരിച്ച് സര്‍വിസില്‍ പ്രവേശിച്ച എസ്.ഐമാര്‍ക്കാണ് ഇൗ ദൗത്യം നല്‍കിയിട്ടുള്ളത്. പുതിയ എസ്.ഐമാരെ കൂടുതലും കണ്ണൂര്‍ ജില്ലയിലാണ് നിയമിച്ചത്. മുൻകാലങ്ങളിലടക്കം മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്​ത പൊലീസ് സ്​റ്റേഷനുകളിലാണ് ഇവർക്ക് പരിശീലന നിയമനം നൽകിയത്. ഓരോ സ്​റ്റേഷനിലും രണ്ട്​ പുതിയ എസ്.ഐമാരെയാണ് നിയോഗിച്ചിട്ടുള്ളത്. മാവോവാദികളെക്കുറിച്ച് പഠിക്കുക, ആദിവാസി കോളനികള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് മാവോവാദി സാന്നിധ്യം അന്വേഷിക്കുക, വനാതിര്‍ത്തികള്‍ നിരീക്ഷിക്കുക തുടങ്ങിയവയാണ് ജോലി. 30 ദിവസത്തേക്കാണ് നിയമനം. ഇക്കാലയളവിൽ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിൽ പയ്യാവൂര്‍, കരിക്കോട്ടക്കരി, കേളകം പൊലീസ് സ്‌റ്റേഷനുകളിലാണ് രണ്ടുവീതം എസ്.ഐമാരെ ആദ്യഘട്ടത്തിൽ നിയമിച്ചിട്ടുള്ളത്. നേരത്തേ മാവോവാദി സാന്നിധ്യമുണ്ടായിരുന്ന പേരാവൂരിലടക്കം മറ്റുചില സ്​റ്റേഷനുകളിലും പുതിയ രണ്ട് എസ്.ഐമാരെ നിയോഗിക്കുമെന്നാണറിയുന്നത്. കണ്ണൂർ എ.എസ്.പി പ്രജീഷ് തോട്ടത്തിലിനാണ് മാവോവാദി നിരീക്ഷണത്തി​ൻെറ മേല്‍നോട്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.