കനത്ത മഴയിൽ വീടി​െൻറ സംരക്ഷണഭിത്തി തകർന്നു

കനത്ത മഴയിൽ വീടി​ൻെറ സംരക്ഷണഭിത്തി തകർന്നു ബാലുശ്ശേരി: കനത്ത മഴയിൽ വീടി​ൻെറ സംരക്ഷണഭിത്തി തകർന്നു. കാന്തലാട് വില്ലേജിൽ തലയാട് പുളിക്കൽ മീത്തൽ മഞ്ഞമ്പ്രമലയിൽ ശശീന്ദ്ര​ൻെറ വീടി​ൻെറ സംരക്ഷണഭിത്തിയാണ് കഴിഞ്ഞദിവസത്തെ കനത്തമഴയിൽ തകർന്നുവീണത്. സംരക്ഷണഭിത്തി തകർന്നതോടെ ആറ്​ സൻെറ്​ സ്ഥലത്തെ മുറ്റമടങ്ങുന്ന മുൻഭാഗം മുഴുവൻ ഇടിഞ്ഞു വീഴാറായ അവസ്ഥയിലായി. വീടും പരിസരവും അപകടഭീഷണിയിലായിരിക്കുകയാണ്. തയ്യൽ തൊഴിലാളിയായ ശശീന്ദ്രൻ കാന്തലാട് വില്ലേജ് ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.