നന്മയുടെ തണൽ വിരിച്ച് ഡയാലിസിസ് സെൻറർ ഉദ്ഘാടനത്തിനൊരുങ്ങി

നന്മയുടെ തണൽ വിരിച്ച് ഡയാലിസിസ് സൻെറർ ഉദ്ഘാടനത്തിനൊരുങ്ങി ഉളേള്യരി: അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ വൃക്ക രോഗികൾക്ക് ആശ്വാസത്തി​ൻെറ തണൽ വിരിച്ച് ഉളേള്യരിയിലെ തണൽ ഡയാലിസിസ് സൻെറർ ആഗസ്​റ്റ്​ രണ്ടാംവാരം ഉദ്ഘാടനം ചെയ്യും. ഈസ്​റ്റ്​ മുക്കിനു സമീപം അത്തോളി റോഡിൽ നിർമിച്ച കെട്ടിടത്തിൽ ഒരേസമയം 10 രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ആദ്യഘട്ടത്തിൽ രണ്ടു ഷിഫ്റ്റുകൾ പ്രവർത്തിക്കും. റിട്ട. എൻജിനീയർ കെ. കുഞ്ഞായൻ കോയ ഹാജി അദ്ദേഹത്തി‍ൻെറ 10 സൻെറ് ഭൂമിയിൽ 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിത്തിലാണ് സൻെറർ പ്രവർത്തിക്കുക. കുമ്മായപ്പുറത്ത് ഇമ്പിച്ചി മമ്മു ഹാജിയുടെ പേരിട്ടിരിക്കുന്ന സൻെററി​ൻെറ അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്. ഉളേള്യരി, ബാലുശ്ശേരി, അത്തോളി, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകളിൽനിന്നുള്ള രോഗികൾക്കാണ് ഇവിടെ ഡയാലിസിസ് നടത്താൻ കഴിയുക. ചികിത്സ ലഭിക്കാൻ വടകര തണലിൽ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തണം. ട്രീറ്റ്മൻെറ് പ്ലാൻറ്, ഡയാലിസിസ് മെഷീൻ, കിടക്കകൾ, ജനറേറ്റർ തുടങ്ങി ഒരുകോടി രൂപയുടെ സാമഗ്രികളാണ് ഇവിടേക്ക് ആവശ്യമുള്ളത്. എട്ടു വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് തണലി​ൻെറ ചാപ്റ്ററുകൾ ഇതിനായി സജീവമായി രംഗത്തുണ്ട്. നാട്ടിൽനിന്ന് വ്യക്തികളും കൂട്ടായ്മകളും സന്നദ്ധസംഘടനകളും ഉപകരണങ്ങൾ സ്പോൺസർ ചെയ്തുവരുന്നു. കെട്ടിടം പൂർണമായും പ്രവർത്തനസജ്ജമാക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് തണലി​ൻെറ അണിയറപ്രവർത്തകർ. കെട്ടിടത്തി​ൻെറ ഒന്നാം നിലയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഫിസിയോതെറപ്പി യൂനിറ്റ്, കെയർ സൻെറർ എന്നിവ വൈകാതെ ആരംഭിക്കും. പ്രവർത്തനം തുടങ്ങിയാൽ ജീവനക്കാരുടെ വേതനം അടക്കം പ്രതിമാസം മൂന്നുലക്ഷം രൂപയോളം ചെലവ് കണ്ടെത്തേണ്ടിവരും. കെ. കുഞ്ഞാൻ കോയ ഹാജി (ചെയർ), ഭാസ്കരൻ കിടാവ് (സെക്ര), ഹമീദ് ഇടത്തിൽ (ട്രഷറർ) എന്നിവരടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ ഉദ്ഘാടനത്തിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.