രക്ഷാകർതൃ പരിശീലനം ഓൺലൈനിൽ

പേരാമ്പ്ര: ജി.യു.പി സ്കൂളി​ൻെറ നേതൃത്വത്തിൽ ഒന്നാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഓൺലൈൻ പരിശീലനം നൽകി. പഞ്ചായത്ത് തല പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.എം. റീന ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ലത്തീഫ് കരയത്തൊടി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി പരിശീലന സന്ദേശം നൽകി. ഗ്രാമപഞ്ചായത്തംഗം ആർ.കെ. രജീഷ് കുമാർ, ബി.ആർ.സി പേരാമ്പ്ര ബി.പി. സി.കെ. നിത, പി.ടി.എ പ്രസിഡൻറ്​ സന്തോഷ് സായി, ബി.ആർ.സി ട്രെയിനർ ഹരീന്ദ്രൻ, ജി. ആശ രജിത എന്നിവർ സംസാരിച്ചു. ഡയറ്റ് സീനിയർ ഫാക്കൽറ്റി കെ.പി. പുഷ്പ, ജില്ല റിസോഴ്സ് പേഴ്സൻ കെ. ബിജി എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്​റ്റർ പി.കെ. സുരേന്ദ്രൻ സ്വാഗതവും കെ. ഷീന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.