വടകര ജില്ല ആശുപത്രി ജീവനക്കാരുടെ പരിശോധന ഫലം നെഗറ്റിവ്

വടകര: ജില്ല ആശുപത്രിയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍, നടത്തിയ പരിശോധന ഫലം നെഗറ്റിവായി. പുറമേരി സ്വദേശിനിയായ ജീവനക്കാരിക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 20 പേരാണ് ക്വാറൻറീനില്‍ കഴിഞ്ഞിരുന്നത്​. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെപോലും ബാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും ആശങ്ക താല്‍ക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്. അതേസമയം, എല്ലാവിഭാഗം രോഗികളും ഒന്നിച്ചെത്തുന്ന ആശുപത്രി കോമ്പൗണ്ടില്‍നിന്ന്​ കോവിഡ് പരിശോധന മാറ്റണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയരുകയാണ്. ഇതിനിടെ, നഗസഭയില്‍ ബുധനാഴ്ച നടത്തിയ ആൻറിജന്‍ പരിശോധനയില്‍ ആറുപേര്‍ക്ക് പോസിറ്റിവായിരുന്നു. 38ാം വാര്‍ഡില്‍ അഞ്ചുപേരും 37ാം വാര്‍ഡില്‍ ഒരാളുമാണ് പോസിറ്റിവായത്. ഇവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം നഗരസഭ ആരോഗ്യവിഭാഗം ശേഖരിച്ചുവരുകയാണ്. ഇവര്‍ക്കായുള്ള പരിശോധന ക്യാമ്പ് ഉടന്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.