അന്തര്‍സംസ്ഥാന തൊഴിലാളികളെ കണ്ടെയ്​ന്‍മെൻറ്​ സോണുകളിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നതിന് വിലക്ക്

അന്തര്‍സംസ്ഥാന തൊഴിലാളികളെ കണ്ടെയ്​ന്‍മൻെറ്​ സോണുകളിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നതിന് വിലക്ക് പൂനൂര്‍: വിവിധ കെട്ടിടങ്ങളില്‍ താമസിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളെ കണ്ടെയ്​ന്‍മൻെറ്​ സോണുകളിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഉണ്ണികുളം പഞ്ചായത്ത്‌. ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്ന കരാറുകാര്‍ പൂനൂരില്‍ നിന്ന് കണ്ടെയ്​ന്‍മൻെറ്​ സോണുകളിലേക്കടക്കം തൊഴിലാളികളെ കൊണ്ടുപോവുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാര്‍ത്ത‍ നല്‍കിയിരുന്നു. പഞ്ചായത്ത്‌ അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും പൂനൂര്‍ അങ്ങാടിയിലെത്തി തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളില്‍ ജോലിക്ക് പോവുന്നില്ലെന്ന്‍ ഉറപ്പു വരുത്തേണ്ട ചുമതല കെട്ടിട ഉടമകള്‍ക്കാണെന്നും തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തി‍ൻെറ ഉടമകള്‍ ഒരോ ദിവസവും തൊഴിലാളികള്‍ ജോലിക്ക് പോവുന്ന സ്ഥലവും കൊണ്ടുപോവുന്ന കരാറുകാര​ൻെറ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തി വെക്കുകയും വേണം. നിയമങ്ങള്‍ പാലിക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.