വടകര: ...............സി.പി.എം കുന്നുമ്മക്കര മണപ്പുറം ബ്രാഞ്ച് സെക്രട്ടറിയും ആര്.ആര്.ടി വളൻറിയറുമായ സുരേന്ദ്രന് ഫേസ്ബുക്കിലൂടെ പ്രവാസികളെ അധിക്ഷേപിച്ചെന്നാരോപിച്ച് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡൻറ് ഒ.കെ. ഇബ്രാഹിം, ബഹ്റൈൻ കെ.എം.സി.സി വൈസ് പ്രസിഡൻറ് ശംസുദ്ദീന്‍ വെള്ളികുളങ്ങര എന്നിവര്‍ പ്രതിഷേധിച്ചു................. നാടിൻെറ നട്ടെല്ലായിനിന്ന പ്രവാസികളെ മുഴുവന്‍ അടച്ചാക്ഷേപിച്ച ഇയാളെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ.എം.സി.സി നേതാക്കളായ ഇസ്മായില്‍ ഏറാമല, ഗഫൂര്‍ പാലോളി, പി.ടി.കെ. നവാസ്, കെ.ടി. സിദ്ദീഖ്, കെ.പി. മുനീര്‍ തുടങ്ങിയവരും പ്രതിഷേധിച്ചു. ചുമട്ടുതൊഴിലാളികള്‍ക്ക് കോവിഡ്: കടകള്‍ അടച്ചിടും വടകര: നഗരസഭയിലെ ചുമട്ടുതൊഴിലാളി മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് കോവിഡ് പോസിറ്റിവായ സാഹചര്യത്തില്‍ ഇവരുമായി ബന്ധപ്പെട്ട കടകള്‍ ഇനിയൊരറിപ്പുണ്ടാകുന്നതുവരെ അടച്ചിടണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചതായി വടകര മര്‍ച്ചൻറ്സ് അസോസിയേഷന് പ്രസിഡൻറ് എം. അബ്ദുൽ സലാം അറിയിച്ചു. നഗരത്തിലെ അനാദി വില്പന മേഖലയായ മാര്‍ക്കറ്റ് റോഡ്, ന്യൂ ഇന്ത്യ ഇടവഴി റോഡ് (വനിത റോഡ്) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഈ തൊഴിലാളികള്‍ കയറ്റിറക്ക് ജോലി ചെയ്തുവരുന്ന വടകരയിലെ മറ്റു സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചിടണമെന്നാണ് ആരോഗ്യ വിഭാഗത്തിൻെറ നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.