Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എം.സി.സി...

കെ.എം.സി.സി പ്രതിഷേധിച്ചു

text_fields
bookmark_border
വടകര: ...............സി.പി.എം കുന്നുമ്മക്കര മണപ്പുറം ബ്രാഞ്ച് സെക്രട്ടറിയും ആര്‍.ആര്‍.ടി വളൻറിയറുമായ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രവാസികളെ അധിക്ഷേപിച്ചെന്നാരോപിച്ച് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡൻറ്​ ഒ.കെ. ഇബ്രാഹിം, ബഹ്റൈൻ കെ.എം.സി.സി വൈസ് പ്രസിഡൻറ്​ ശംസുദ്ദീന്‍ വെള്ളികുളങ്ങര എന്നിവര്‍ പ്രതിഷേധിച്ചു................. നാടി​ൻെറ നട്ടെല്ലായിനിന്ന പ്രവാസികളെ മുഴുവന്‍ അടച്ചാക്ഷേപിച്ച ഇയാളെ തല്‍സ്ഥാനത്ത​ുനിന്ന്​ മാറ്റണമെന്ന് കെ.എം.സി.സി നേതാക്കളായ ഇസ്മായില്‍ ഏറാമല, ഗഫൂര്‍ പാലോളി, പി.ടി.കെ. നവാസ്, കെ.ടി. സിദ്ദീഖ്, കെ.പി. മുനീര്‍ തുടങ്ങിയവരും പ്രതിഷേധിച്ചു. ചുമട്ടുതൊഴിലാളികള്‍ക്ക് കോവിഡ്: കടകള്‍ അടച്ചിടും വടകര: നഗരസഭയിലെ ചുമട്ടുതൊഴിലാളി മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് കോവിഡ് പോസിറ്റിവായ സാഹചര്യത്തില്‍ ഇവരുമായി ബന്ധപ്പെട്ട കടകള്‍ ഇനിയൊരറിപ്പുണ്ടാകുന്നതുവരെ അടച്ചിടണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചതായി വടകര മര്‍ച്ചൻറ്​സ്​ അസോസിയേഷന്‍ പ്രസിഡൻറ്​ എം. അബ്​ദുൽ സലാം അറിയിച്ചു. നഗരത്തിലെ അനാദി വില്‍പന മേഖലയായ മാര്‍ക്കറ്റ് റോഡ്, ന്യൂ ഇന്ത്യ ഇടവഴി റോഡ് (വനിത റോഡ്) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഈ തൊഴിലാളികള്‍ കയറ്റിറക്ക് ജോലി ചെയ്തുവരുന്ന വടകരയിലെ മറ്റു സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചിടണമെന്നാണ് ആരോഗ്യ വിഭാഗത്തി‍ൻെറ നിര്‍ദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story