ഉറവിടമറിയാത്ത കോവിഡ്; ആൻറിബോഡി പരിശോധന നടത്തണം

മുക്കം: ഉറവിടമറിയാത്ത കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ മുക്കം നഗരസഭയിലെ 29, 30 വാർഡുകളും ഓമശ്ശേരി പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11 വാർഡുകളും കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ ആൻറി ബോഡി ടെസ്​റ്റ്​ നടത്തണമെന്ന് ബി.ജെ.പി മുക്കം നഗരസഭ കമ്മിറ്റി അധികൃതരോട്​ ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റിവായ വ്യക്തിയുടെ പ്രാഥമിക സമ്പർക്ക ലിസ്​റ്റിൽ ഇരുനൂറിനടുത്ത് ആളുകളുള്ളത് ആശങ്ക വർധിപ്പിക്കുന്നു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ബോധവത്​കരണവും പ്രതിരോധ പ്രവർത്തനവും നടത്തണം. ഓൺലൈൻ യോഗത്തിൽ മുക്കം നഗരസഭ കമ്മിറ്റി പ്രസിഡൻറ് പി. പ്രേമൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് കല്ലുരുട്ടി, അനിൽകുമാർ ഇടക്കണ്ടി, ബിനോജ് ചേറ്റൂർ, നിജു ഇടക്കണ്ടി, സുവനീഷ്​ മണാശ്ശേരി, ടി.വേലുക്കുട്ടി, എം.ഇ. രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.