Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 11:58 PM GMT Updated On
date_range 24 July 2020 11:58 PM GMTഉറവിടമറിയാത്ത കോവിഡ്; ആൻറിബോഡി പരിശോധന നടത്തണം
text_fieldsbookmark_border
മുക്കം: ഉറവിടമറിയാത്ത കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ മുക്കം നഗരസഭയിലെ 29, 30 വാർഡുകളും ഓമശ്ശേരി പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11 വാർഡുകളും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ ആൻറി ബോഡി ടെസ്റ്റ് നടത്തണമെന്ന് ബി.ജെ.പി മുക്കം നഗരസഭ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റിവായ വ്യക്തിയുടെ പ്രാഥമിക സമ്പർക്ക ലിസ്റ്റിൽ ഇരുനൂറിനടുത്ത് ആളുകളുള്ളത് ആശങ്ക വർധിപ്പിക്കുന്നു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ബോധവത്കരണവും പ്രതിരോധ പ്രവർത്തനവും നടത്തണം. ഓൺലൈൻ യോഗത്തിൽ മുക്കം നഗരസഭ കമ്മിറ്റി പ്രസിഡൻറ് പി. പ്രേമൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് കല്ലുരുട്ടി, അനിൽകുമാർ ഇടക്കണ്ടി, ബിനോജ് ചേറ്റൂർ, നിജു ഇടക്കണ്ടി, സുവനീഷ് മണാശ്ശേരി, ടി.വേലുക്കുട്ടി, എം.ഇ. രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story