കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകനെ എസ്.ഐ അപമാനിച്ചതായി പരാതി

പയ്യോളി: കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകനോട് എസ്.ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി. പയ്യോളി നഗരസഭയിലെ ഡിവിഷൻ പതിനാറിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്ന തൃക്കോട്ടൂർ യു.പി സ്​കൂൾ അധ്യാപകനും ഇടത് അനുകൂല അധ്യാപക സംഘടന നേതാവുമായ പി. അനീഷിനോടാണ് പയ്യോളി എസ്.ഐ പി.എം. സുനിൽ കുമാർ അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി. കണ്ടെയ്​ൻമൻെറ്​ സോണായ മണിയൂർ പഞ്ചായത്തിൽനിന്നും പയ്യോളി നഗരസഭയുമായി ബന്ധിപ്പിക്കുന്ന തുറശ്ശേരിക്കടവ് പാലത്തിൽ നിയന്ത്രണവിധേയമായി വാഹനങ്ങൾ കടത്തിവിടുന്ന ഡ്യൂട്ടിയിലായിരുന്നു അനീഷ്. എന്നാൽ, താൻ പറഞ്ഞുവിട്ട ആളെ കടത്തിവിട്ടി​െല്ലന്നതാണ് എസ്.ഐയുടെ വാദം. പാസോ അനുബന്ധ രേഖകളോ ഇല്ലാത്ത ഒരാളെ കണ്ടെയ്​ൻമൻെറ് സോണിൽനിന്നും കടത്തിവിടാൻ കഴിയില്ലെന്ന് അനീഷ് അറിയിക്കുകയും ചെയ്തു. ഉടനെ സ്ഥലത്തെത്തിയ എസ്.ഐ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചുവെന്നാണ് അനീഷ് ആരോപിക്കുന്നത്. എസ്.ഐക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ജില്ല കലക്ടർക്കും റൂറൽ പൊലീസ് സൂപ്രണ്ടിനും അനീഷ് പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.