മാവൂരിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലജീവന്‍ പദ്ധതി

മാവൂര്‍: ഗ്രാമപ‍ഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ശുദ്ധജല കണക്​ഷന്‍ നല്‍കുന്ന ജലജീവന്‍ പദ്ധതിക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കി. പത്തരക്കോടി ചെലവ് വരുന്ന പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും കൂടി സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 500 കണക്​ഷനുകള്‍ ഉള്‍പ്പെടെ ആകെ 4,694 കണക്​ഷനുകളാണ് നല്‍കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തോ‌ടെ മുഴുവന്‍ വീടുകളിലും ശുദ്ധജലമെത്തി‌‌ച്ച് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ജലക്ഷാമത്തിന് പൂര്‍ണ പരിഹാരമുണ്ടാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതിയോഗം പദ്ധതിക്ക് അംഗീകാരം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.