Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 11:58 PM GMT Updated On
date_range 21 July 2020 11:58 PM GMTമാവൂരിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലജീവന്‍ പദ്ധതി
text_fieldsbookmark_border
മാവൂര്‍: ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ശുദ്ധജല കണക്ഷന് നല്‍കുന്ന ജലജീവന്‍ പദ്ധതിക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കി. പത്തരക്കോടി ചെലവ് വരുന്ന പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും കൂടി സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 500 കണക്ഷനുകള്‍ ഉള്‍പ്പെടെ ആകെ 4,694 കണക്ഷനുകളാണ് നല്‍കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തോടെ മുഴുവന്‍ വീടുകളിലും ശുദ്ധജലമെത്തിച്ച് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ജലക്ഷാമത്തിന് പൂര്‍ണ പരിഹാരമുണ്ടാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതിയോഗം പദ്ധതിക്ക് അംഗീകാരം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story