കോവിഡ് വ്യാപനം തടയാൻ കർശന നടപടികളുമായി മുക്കം നഗരസഭ

മുക്കം: കോവിഡ്​വ്യാപനം തടയാൻ കർശന നടപടികളുമായി മുക്കം നഗരസഭ. നഗരസഭ പരിധിയിൽ അഞ്ച് കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗപ്പകർച്ച തടയുന്നതിന് സത്വരനടപടികൾ നടപ്പാക്കുന്നത്​. നിലവിൽ സ്ഥിതീകരിക്കപ്പെട്ട അഞ്ചുപേരും വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയവരും ക്വറൻറീനിൽ കഴിഞ്ഞവരുമാണ്. എന്നാലും ഇവരുടെ കുടുംബാംഗങ്ങളോട് ക്വാൻറീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ഇവർക്കായി വ്യാഴാഴ്ച കോവിഡ് ടെസ്​റ്റ്​ നടത്തും. ഇവരുടെ വീടുകൾക്കു സമീപമുള്ള മത്സ്യവ്യാപാരികൾ, പലചരക്കുകടക്കാർ എന്നിവരെയും ടെസ്​റ്റിന് വിധേയരാക്കും. കോവിഡ് രോഗപ്പകർച്ച തടയാനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നടപടി കർശനമാക്കും. ക്വാറൻറീനിൽ കഴിയുന്ന മുഴുവൻ പേരുടെയും വിവരങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും നഗരസഭ തലത്തിൻ കൺട്രോൾ റൂം ആരംഭിക്കും. ഇതിനായി അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. നഗരസഭ ഓഫിസിൽ നടന്ന കോർ കമ്മിറ്റി യോഗത്തിൽ ചെയർമാൻ വി. കുഞ്ഞൻ മാസ്​റ്റർ ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, മുനിസിപ്പൽ സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.