കോവിഡ്: നടുവൊടിഞ്ഞ് സ്വകാര്യ ബസ് വ്യവസായം

--- പ്രതിസന്ധി കണക്കിലെടുത്ത് സ്​റ്റോപ്പേജിന് അപേക്ഷിക്കുന്ന ഉടമകള്‍ ഏറിവരുകയാണ് വടകര: ഗതാഗത രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ക്ക് പിന്നാലെ കോവിഡ് മഹാമാരികൂടി​െയത്തിയതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയുടെ നടുവൊടിയുകയാണ്. വര്‍ഷങ്ങളായി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സ്വകാര്യ ബസ് വ്യവസായം പൂര്‍ണമായും അപകടാവസ്ഥയിലാണിപ്പോള്‍. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഒരു വര്‍ഷത്തേക്ക് സ്​റ്റോപ്പേജ് അപേക്ഷ നല്‍കിയവര്‍ ഏറെയാണ്. സര്‍വിസ് നടത്തിക്കൊണ്ടിരിക്കുന്നവരും സ്​റ്റോപ്പേജിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വടകരയില്‍നിന്ന്​ 10 ശതമാനം ബസുകള്‍ മാത്രമാണിപ്പോള്‍ സര്‍വിസ് നടത്തുന്നത്. ഇവയിൽതന്നെ, ഒാഫിസ്​ സമയത്തിന്​ അനുബന്ധമായി മാത്രം സർവിസ്​ നടത്തുന്നവരാണ്​ ഏറെയും​. വൈറസ്​ ഭീതി കാരണം ബസ്​ യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. പരമാവധി 5000 രൂപയില്‍ താഴെയാണിപ്പോഴത്തെ കലക്​ഷന്‍. 3000 രൂപ ഡീസലിനു വേണം. ജീവനക്കാര്‍ പകുതി വേതനം മാത്രമാണിപ്പോള്‍ വാങ്ങുന്നത്. എന്നിട്ടും ഉടമക്ക് കിട്ടുന്നത് 100 മുതല്‍ 200 വരെ രൂപ മാത്രമാണെന്ന്​ അവർ പറയുന്നു. പലപ്പോഴും ഡീസലി‍​ൻെറ പണവും ജീവനക്കാരുടെ വേതനവും കഴിഞ്ഞാല്‍ ബസുടമക്ക് ഒന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്​. ബസിന് 30,000 രൂപ വീതം നാലു തവണയായി വര്‍ഷത്തില്‍ 1,20,000 രൂപ നികുതി അടക്കണം. 80,000 രൂപ വരെ ഇന്‍ഷുറന്‍സ് തുക വരും. 14,400 രൂപ ക്ഷേമനിധി ഇനത്തിലും വേണം. ഇതുമാത്രം നോക്കിയാല്‍ 2,14,400 രൂപ വര്‍ഷംതോറും ബസുടമകള്‍ ക​െണ്ടത്തണം. ഇതിനുപുറമെയാണ് പെര്‍മിറ്റ് പുതുക്കുന്നതിനും മറ്റുമുള്ള ചെലവുകള്‍. സംസ്ഥാനത്ത് 36,000 സ്വകാര്യ ബസുകളുണ്ടായിരുന്നത്​ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 12,000 ആയി ചുരുങ്ങി. വടകര ​-കോഴിക്കോട് ദേശീയപാതയില്‍ 90ലേറെ ബസുണ്ടായിരുന്നു. ഇപ്പോഴത്​, 20 എണ്ണമായി. സ്വകാര്യ ബസ് മേഖലയില്‍ തൊഴിലാളി, ഉടമയെന്ന വ്യത്യാസമില്ലാതെയുള്ള പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ബസ് ഓപറേറ്റേഴ്​സ് അസോസിയേഷന്‍ പ്രസിഡൻറ്​ കെ.കെ. ഗോപാലന്‍ നമ്പ്യാര്‍ പറഞ്ഞു. ലോക്ഡൗണ്‍ കാലത്തെ നികുതി മാത്രമാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. ജൂലൈ മാസം മുതല്‍ നികുതി നല്‍കണം. ചുരുങ്ങിയത് ആറുമാസത്തേക്ക് നികുതി ഒഴിവാക്കണമെന്നാണാവശ്യം. --അനൂപ് അനന്തന്‍---

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.