കോവിഡ് രോഗിയുടെ സന്ദർശനം: പേരാമ്പ്രയിൽ വീണ്ടും ആശങ്ക

പേരാമ്പ്ര: പാലേരി സ്വദേശിനിയായ കോവിഡ് ബാധിത പേരാമ്പ്രയിൽ സന്ദർശനം നടത്തിയത് നാടിനെ വീണ്ടും ആശങ്കയിലാഴ്ത്തി. വ്യാഴാഴ്ച വൈകീട്ട് നാലുമണി മുതൽ 4.45 വരെ പേരാമ്പ്ര ബാദുഷ സൂപ്പർ മാർക്കറ്റിലും തുടർന്ന് ബസ്​സ്​റ്റാൻഡിലെ നീതി മെഡിക്കൽ സ്​റ്റോറിലും ഇവർ സന്ദർശനം നടത്തിയിട്ടുണ്ട്. ഈ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരു സ്ഥാപനത്തിലേയും ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഈ സമയം കടയിലെത്തിയവരോട് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഗൾഫിൽനിന്നുവന്ന ഇവരുടെ ക്വാറൻറീൻ കാലാവധി കഴിഞ്ഞതിനു ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.