സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം അവസാനിപ്പിക്കണം

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതികളാവുന്നവരെ കുറ്റമുക്തരാക്കുന്ന വിധത്തിലുള്ള ശ്രമങ്ങളുണ്ടാകുന്നുവെന്നത് ഗുരുതര നീതിനിഷേധമാണെന്ന് വിസ്ഡം ഇസ്‌ലാമിക് വിമൺസ് ഓര്‍ഗനൈസേഷന്‍ 'നൗറ' ഓൺലൈന്‍ വിജ്ഞാന വേദി. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡൻറ്​ പി.എന്‍. അബ്​ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡൻറ്​ ഹാരിസ് കായക്കൊടി, സഹ്‌റ സുല്ലമിയ്യ, ഡോ. റസീല എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.