കൈതപ്പൊയിലിൽ പച്ചക്കറികടക്കാരന് കോവിഡ്

ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിലെ 7, 8, വാർഡുകളിൽ ജാഗ്രത നിർദേശം. കൈതപ്പൊയിൽ അങ്ങാടിയിലെ പച്ചക്കറികടക്കാരനായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമെ തുറക്കാവൂ എന്ന് ഗ്രാമപഞ്ചായത്ത് നിർദേശം നൽകിയത്. രാവിലെ ഏഴ്​ മുതൽ രണ്ടുമണി വരെയേ കടകൾ തുറക്കാൻ പാടുള്ളൂ. യുവാവുമായി നിരവധി പേർ സമ്പർക്കത്തിലേർപ്പെട്ട സാഹചര്യത്തിൽ വെള്ളിയാഴ്​ച കോവിഡ് പരിശോധന നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.ആർ. രാകേഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.