ബോധവത്കരണ ക്ലാസും ഔഷധക്കിറ്റ് വിതരണവും

കൊടുവള്ളി: വൈദ്യ മഹാസഭയുടെ നേതൃത്വത്തിൽ കർക്കട മാസാചരണത്തി​ൻെറ ഭാഗമായി കൊടുവള്ളി സത്യസായി വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ആരോഗ്യ ബോധവത്​കര ക്ലാസ് നടത്തി. വൈദ്യ മഹാസഭ സ്​റ്റേറ്റ്​ കൺവീനർ ഷംസുദ്ദീൻ ഗുരുക്കൾ ക്ലാസെടുത്തു. നഗരസഭ കൗൺസിലർ ഒ. നിഷിദ ഔഷധക്കിറ്റുകൾ വിതരണം ചെയ്തു. സുധാകരൻ, സാവിത്രി എന്നിവർ സംസാരിച്ചു. ജവഹർ യൂത്ത് ഫൗണ്ടേഷ​ൻെറ സ്നേഹ സ്പർശം ടി.വി ചലഞ്ച്​ കൊടുവള്ളി: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ടെലിവിഷൻ വാങ്ങുന്നതിനായി ജവഹർ യൂത്ത് ഫൗണ്ടേഷൻ രൂപം നൽകിയ സ്നേഹ സ്പർശം പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ കൊടുവള്ളി മുനിസിപ്പൽ തല ഉദ്‌ഘാടനം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി നിജേഷ് നിർവഹിച്ചു. മാനിപുരം ബൂത്ത് പ്രസിഡൻറ് കെ. മോഹൻദാസ് ടി.വി ഏറ്റുവാങ്ങി. ജവഹർ യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. കെ. എസ്.യു നിയോജക മണ്ഡലം പ്രസിഡൻറ് ഫസൽ കാരാട്ട് മുഖ്യാതിഥിയായിരുന്നു. ഫൗണ്ടേഷൻ കൺവീനർ അഡ്വ. ഗഫൂർ പുത്തൻപുര, ഷരീഫ് മാനിപുരം, സി.പി. മധു, തൗസീഫ്, ഷമീർ പരപ്പാറ, ഫാറൂഖ് പുത്തലത്ത്, എം.വി. മുഹമ്മദാലി, ഉണ്ണികൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.