ചേളന്നൂർ എ.കെ.കെ.ആർ ബോയ്സ് സ്കൂളിന് ടി.വി സെറ്റുകൾ നൽകി

ചേളന്നൂർ: ഓൺലൈൻ പഠനസൗകര്യമില്ലത്ത ചേളന്നൂർ എ.കെ.കെ.ആർ ബോയ്സ് സ്കൂളിലെ കുട്ടികൾക്ക് നാഷനൽ ടീച്ചേഴ്സ് യൂനിയനും ചേളന്നൂർ സേവാഭാരതിയും ടി.വി സെറ്റുകൾ നൽകി. എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡൻറ് പി. ഗോപാലൻകുട്ടി മാസ്​റ്റർ സ്കൂൾ െഹെഡ്മാസ്​റ്റർ അനിൽ കുമാറിന് കൈമാറി. പി.ടി.എ പ്രസിഡൻറ്​​ രജിത്ത് രാജ് ചേളന്നൂർ അധ്യക്ഷത വഹിച്ചു. എൻ.ടി.യു നേതാക്കളായ ശശികുമാർ, പ്രമോദ് കുമാർ നന്മണ്ട, സേവാഭാരതി പഞ്ചായത്ത് ​െസക്രട്ടറി പി.കെ. ഗിരീഷ് കൃഷ്ണൻ, മനോജ് കുമാരസ്വാമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.